വിശുദ്ധ അന്തോനീസിനോടുള്ള

പ്രാർത്ഥന

Language
പ്രധാനം
Theme

വിശുദ്ധ അന്തോനീസിനോടുള്ള പ്രാർത്ഥന

പ്രാർത്ഥന

(എല്ലാ ചൊവ്വാഴ്ചയും കത്തിജ്വലിക്കുന്ന ദീപം സമർപ്പിക്കാം)

അല്ലയോ കാരുണ്യവാനും വിശുദ്ധനുമായ അന്തോനീസ് പുണ്യവാളാ, ഈ എളിയ വിശ്വാസി അങ്ങയുടെ പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങയിൽ സമർപ്പിക്കുന്നു. എന്റെ സമ്പൂർണ്ണ വിശ്വാസത്തിന്റെ പ്രതീകമായി എല്ലാ ചൊവ്വാഴ്ചയും കത്തിജ്വലിക്കുന്ന ഈ ദീപം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനിന്നേ, ഞങ്ങളുടെ എല്ലാവിധ ദുഃഖങ്ങളിലും പ്രയാസങ്ങളിലും എനിക്ക് ആശ്വാസം തരികയും എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമെ.

എന്റെ സകല വിശ്വാസവും സമർപ്പിച്ചിട്ടുള്ള വിശുദ്ധ അന്തോനീസേ, ഞാൻ അങ്ങയുടെ അതിരകനിവിനായി കേണപേക്ഷിക്കുന്നു. അങ്ങയുടെ മാദ്ധ്യസ്ഥത്തിൽ അസാധ്യമായി ഒന്നുമില്ല. ഉണ്ണിയീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനിന്നേ, അങ്ങ് ഞങ്ങൾക്ക് എന്നും തുണയും മദ്ധ്യസ്ഥനും ഉപകാരിയും ആയിരിക്കേണമേ. ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ സകല ആവശ്യങ്ങളും, പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ (അവരവരുടെ ആവശ്യങ്ങൾ പറയുക) പിതാവായ ദൈവത്തിന്റെ പക്കൽ നിന്ന് അങ്ങേ മദ്ധ്യസ്ഥത വഴിയായി ഞങ്ങൾക്ക് നേടിത്തരേണമേ.

എന്നെ വലയം ചെയ്തിട്ടുള്ള എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും പീഢനങ്ങളിൽ നിന്നും കരുണയോടുകൂടി മോചിപ്പിക്കേണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരേണമേ; അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരേണമേ; ഞങ്ങളോട് തെറ്റു ചെയ്യുന്ന വരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ: തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.

(3 പ്രാവശ്യം)

നന്മ നിറഞ്ഞ മറിയമേ സ്വസ്തി

നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ. ആമേൻ (3 പ്രാവശ്യം).

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമേൻ.

വിശുദ്ധ അന്തോനീസേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

(3 പ്രാവശ്യം)

വിശുദ്ധ അന്തോനീസിനോടുള്ള പ്രാർത്ഥന

അല്ലയോ കാരുണ്യവാനും വിശുദ്ധനുമായ അന്തോനീസ് പുണ്യവാളാ, ഈ എളിയ വിശ്വാസി അങ്ങയുടെ പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങയിൽ സമർപ്പിക്കുന്നു.