പ്രഭാത പ്രാർത്ഥന
കൃപാസനം പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാര്‍ഥന
(വെളുപ്പിന് 5.30ന് നിലത്തിരി കത്തി പ്രാര്‍ഥിക്കേണ്ടത്)
അമ്മേ ! പരിശുദ്ധ അമ്മേ/ ദൈവമാതാവേ!/ കൃപാസനത്തിലൂടേ/ ഞങ്ങൾക്കും/ ഞങ്ങളുടെ ദേശത്തിനും/ അമ്മ മദ്ധ്യസ്ഥം തേടി തന്ന/ എല്ലാ അനുഗ്രഹങ്ങൾക്കും/ കൃപകൾക്കും/ ഞങ്ങളിപ്പോൾ/ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ/ ദൈവമാതാവേ!/ 2004 ഡിസംബർ 7-ാം തീയതി ഉച്ചകഴിഞ്ഞു 2.30ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപെടലിനെക്കുറിച്ചു/ തിരുസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന പഠനരേഖകളുടെമേൽ / വസ്തുനിഷ്ഠവും/ ദൈവശാസ്ത്ര വിധിപ്രകാരമുളളതുമായ/ അന്വേഷണ പഠനങ്ങൾ നടത്തി/ ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ/ ദൈവമാതാവിൻറെ പ്രത്യേക കരുതലും/ സംരക്ഷണവും വെളിപ്പെടുത്തുന്ന/ പീഢിതരുടെ ആശ്വാസവും/ പ്രവാചകന്മാരുടെ രാജ്ഞിയും/ വാഗ്ദാനത്തിൻറെ പേടകവും/ പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ/ പരിശുദ്ധ അമ്മയുടെ ഭക്തി/ തിരുസഭയിൽ കൂടുതൽ പ്രചരിച്ച്/ ജീവിതത്തിന്റെ ദുരിത ദുരന്ത/ അവസ്ഥകളിൽ/ അകപ്പെട്ടു കഴിയുന്ന/ അനേകായിരം മക്കൾക്ക്/ ദൈവത്തിന്റെ സാന്നിദ്ധ്യവും/ സന്ധിപ്പും കൂടുതൽ അനുഭവിക്കുക വഴി/ ആത്മീയ വിശുദ്ധിയും/ ദൈവ ശക്തിയും/ കൈവരിക്കുവാൻ/ ഞങ്ങളുടെ കുടുംബങ്ങളെ/ ഇടയാക്കണമേ.
അമ്മേ, പരിശുദ്ധ അമ്മേ/ ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ /അങേയ്ക്ക് /ഭൗമ സംരക്ഷണത്തിനായി പ്രപഞ്ച പ്രകൃതിയെ തന്നെ തിരുസഭ പ്രതിഷ്ഠിക്കുവാൻ/ ഈ പ്രത്യക്ഷീകരണം വഴി/ഇടയാക്കേണമേ/ പരിശുദ്ധ അമ്മേ/ ജപമാല മാതാവേ /സകല കൃപാസനം/ പ്രാർത്ഥനകളോടും ചേർത്തു/ ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ / കുടുംബത്തിന്റെ/ പ്രത്യേക നിയോഗവും (നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ/ ഈ അനുഗ്രഹവേളയിൽ/ ഞങ്ങൾക്ക്/ സാധിച്ചുതരുവാൻ കനിയണമേ. അമ്മേൻ.
1. വിശ്വാസപ്രമാണം
7 സ്വർഗ്ഗ
7 നന്മ
വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈസോമിശിഹായിലുംഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന് പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള് ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ .
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമേ . ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ .ഞങ്ങളെ പ്രലോഭനത്തില്‍ ഉൾപ്പെടുത്തരുതേ .തിന്മയില്നിന്നു ഞങ്ങളെ രക്ഷിക്കണമേ ...
ആമ്മേന്‍
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി!
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന് ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍